ബിജെപി സംഘടനക്ക് ട്രാന്‍സ്പോര്‍ട്ടില്‍ അംഗീകാരം

തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയില്‍ ബിജെപി നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘിന് ചരിത്രത്തില്‍ ആദ്യമായി അംഗീകാരം. മുന്‍വര്‍ഷത്തെക്കാള്‍ 10 ശതമാനം വോട്ട് എംപ്ലോയീസ് സംഘിന് ലഭിച്ചു. ഈ വര്‍ഷം 18.21 ശതമാനമായി എന്നാല്‍ സി ഐ ടി യു നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന് ഇത്തവണ 14 ശതമാനം വോട്ട് കുറഞ്ഞു.ഇനി സി ഐ ടി യുവിനും ഐ എന്‍ ടി യു സി ക്കും ഒപ്പം ബിജെപി സംഘടനയ്ക്കും കെ എസ് ആര്‍ ടി സി യില്‍ അംഗീകാരം ആയി.കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ 97.73 ശതമാനം തൊഴിലാളികള്‍ ആണ് വോട്ട് രേഖപ്പെടുത്തിയത് . മൊത്തം 27471 വോട്ടര്‍മാരില്‍ 26848 പേര്‍ വോട്ട് രേഖപ്പെടുത്തി. ഒമ്പത് കേന്ദ്രങ്ങളില്‍ 100 ശതമാനവും വോട്ട് രേഖപ്പെടുത്തി .ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തിരുവനന്തപുരം സോണില്‍ ആയിരുന്നു.ഫലം തൊഴിലാളിസംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

Leave a Reply