ജില്ലാ പ്രസിഡന്‍റ്: 11 എല്‍ഡിഎഫ്; 3 യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്തും എല്‍ഡിഎഫ് പ്രസിഡന്റുമാർ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിടങ്ങളിലാണ് എല്‍ ഡി എഫ് അധികാരമേറ്റത് മലപ്പുറം, എറണാകുളം, വയനാട്. എന്നീ മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.
പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാം കെ ഡാനിയല്‍ (കൊല്ലം) അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ (പത്തനംതിട്ട )കെ.ജി. രാജേശ്വരി(ആലപ്പുഴ) നിര്‍മ്മല ജിമ്മി (കോട്ടയം) ജിജി കെ ഫിലിപ്പ് (ഇടുക്കി) പി കെ ഡേവിസ്(തൃശ്ശൂര്‍ )കെ. ബിനുമോള്‍ (പാലക്കാട്) കാനത്തില്‍ ജമീല( കോഴിക്കോട് ) പി.പി. ദിവ്യ(കണ്ണുര്‍) ബേബി ബാലകൃഷ്ണൻ (കാസര്‍കോട്) എന്നിവരാണ് യുഡിഎഫില്‍ നിന്ന് വിവിധ ജില്ലകളില്‍ സ്ഥാനമേറ്റത്.
എം കെ റഫീഖ് (മലപ്പുറം) ഉല്ലാസ് തോമസ് (എറണാകുളം) എന്നിവരാണ് യുഡിഎഫില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിനാണ് വിജയം.. കോണ്‍ഗ്രസിലെ സംഷാദ് മരക്കാര്‍ വിജയിച്ചു.