രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല
ചെന്നൈ : ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയ പ്രഖ്യാപനം ഉപേക്ഷിക്കുകയാണെന്ന് സൂപ്പര്‍താരം രജനീകാന്ത് .ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അദ്ദേഹം അറിയിച്ചിരുന്നത്. ഡിസംബര്‍ 31 ന് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ഹൈദരബാദില്‍ നടത്തിയ പരിശോധനയില്‍ ഡോക്റ്റര്‍മാര്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പൊടുന്നനെ ഈ തീരുമാനം.