നിയമസഭ വ്യാഴാഴ്ച ചേരും
തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരുന്നതിന് വഴിതെളിഞ്ഞു. സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഗവർണറെ കണ്ടു ശനിയാഴ്ച ചർച്ച നടത്തി. തിങ്കളാഴ്ച രാജ്ഭവനിൽ നിന്ന് സഭ ചേരുന്നതിന് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. നേരത്തെ നിയമ മന്ത്രി എ കെ ബാലനും കൃഷിമന്ത്രി വി എസ് സുനിൽ കുമാറും ഗവർണറെ കണ്ട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം മാറി.