21 കാരി വിദ്യാര്‍ത്ഥിനി തലസ്ഥാനത്ത് മേയര്‍
തിരുവനനന്തപുരം: 21 കാരിയായ ആര്യ രാജേന്ദ്രന്‍ തലസ്ഥാനത്തെ മേയര്‍ ആകുന്നു.മുടവന്മുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ആര്യ ആള്‍ സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് കൂടിയായ ആര്യ സിപിഎം മുടവന്മുകള്‍ ബ്രാഞ്ച് അംഗമാണ് . എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പ്രായത്തിനേക്കാള്‍ സംഘടനാ പാടവം കാണിച്ചിട്ടുള്ള ആര്യയെ ഈ പദവിയിലേക്ക് അവരോധിക്കുന്നത് തലസ്ഥാന നഗരിയില്‍ സിപിമ്മിന്റെ യശസ്സ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ആര്യയുടെ അച്ഛന്‍ രാജേന്ദ്രന്‍ ഒരു ഇലക്‌ട്രിഷ്യന്‍ അംഗമാണ്. സിപിഎം അംഗവുമാണ്. അമ്മ ശ്രീലത എല്‍ ഐ സി ഏജെന്റ്റ് ആണ്. ഇന്ത്യയില്‍ തന്നെ ഇത്ര കുറഞ്ഞ പ്രായത്തില്‍ ഒരു മേയര്‍ സ്ഥാനമേല്‍ക്കുന്നത് നടാടെയാണ്. തലസ്ഥാനത്ത് 1988 ല്‍ അധികാരമേറ്റ സി ജയന്‍ബാബുവാണ് അതേവരെ തലസ്ഥാനം കണ്ട ഏറ്റവും പ്രായംകുറഞ്ഞ മേയര്‍.