കോട്ടൂരിനും സെഫിക്കും ജീവപര്യന്തം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനു ഇരട്ട ജീവപര്യന്തം. മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ക്കും ജീവപര്യന്തം ശിക്ഷ.. ഇരുവരും 5 ലക്ഷം രൂപ പിഴയും അടയ്ക്കണം. എറണാകുളം സിബിഐ സ്പെഷല്‍ കോടതി ജഡ്ജി സുനില്‍ കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഫാദര്‍ കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കൊല നടത്തി പരമാവധി ശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു പ്രോസിക്യുഷന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടൂര്‍ കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. കോടതിമുറിയില്‍ കണ്ണടച്ച് മൗനിയായി നില്‍ക്കുകയായിരുന്നു സെഫിപ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞിരുന്നു.. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.