സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത കവയത്രി സുഗതകുമാരി (8 6 ) അന്തരിച്ചു. കൊവിഡ് ചികല്‍സയില്‍ ആയിരുന്ന സുഗതകുമാരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മനുഷ്യ സ്നേഹത്തിന്റെ മഹത്തായ മാതൃകയായിരുന്നു സുഗതകുമാരി. ഏഴ് പതിറ്റാണ്ട് നീണ്ടതാണ് ആ കാവ്യ ജീവിതം. 2006 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. അഭയയും അത്താണിയും സുഗതകുമാരിയുടെ പേരിന്റെ പര്യായങ്ങളായി മാറിരിരുന്നു.എഴുത്തച്ചന്‍ പുരസ്ക്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രകൃതിയുടെയും അശരണരുടെയും കാവലാള്‍ ആയിരുന്നു സുഗതകുമാരി.കേരളം കാതോര്‍ത്തിരുന്ന അപൂര്‍വമായ ശബ്ദങ്ങളില്‍ ഒന്ന്. അതിലൊരു പ്രവചനസ്വഭാവമുണ്ടായിരുന്നു. മലയാള കവിതയ്ക്ക് സുഗതകുമാരി നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. കേരള സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്നു സുഗതകുമാരി. പരേതനായ ഡോ. കെ. വേലായുധൻ നായരാണ് ഭർത്താവ്. ഏക മകൾ ലക്ഷ്മി അദ്ധ്യാപികയാണ്. മൂത്ത സഹോദരി ഹൃദയകുമാരിയും ഇളയ സഹോദരി സുജാത ദേവിയും കോളജ് അധ്യാപകരായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുകയോ മതാചാരങ്ങള്‍ അനുഷ്ടിക്കുകയോ ചെയ്യരുതെന്ന് നേരത്തെ സുഗതകുമാരി നിഷ്ക്കര്‍ഷിച്ചിരുന്നു. മൃതദേഹം വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍ സംസ്കരിക്കും.