ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചു; നിയമസഭ ചേരില്ല
കാര്‍ഷിക നിയമ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഗവര്‍ണ്ണറുടെ അനുമതി ലഭിക്കാത്തത് കാരണം സര്‍ക്കാര്‍ റദ്ദാക്കി.ജനുവരി എട്ടിന് സാധാരണ സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ അടിയന്തിര സമ്മേളനത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനെ അറിയിച്ചു.അടിയന്തിര സാഹചര്യം എന്താണെന്ന് ബോധ്യമാകുന്നില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. വീണ്ടും സര്‍ക്കാര്‍ ഗവര്‍ണ്ണറെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇനിയും സര്‍ക്കാറിനെ ഈ ആവശ്യത്തിന് സമീപിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗവര്‍ണ്ണരുടെ നടപടി ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.