അഭയകേസ് വിധി ഇന്ന്

കോട്ടയം: പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീ ആയിരുന്ന സിസ്റ്റർ അഭയ (21)കൊല്ലപ്പെട്ട കേസില്‍ 28 വർഷം നീണ്ട കാത്തിരിപ്പിനുശേഷം ചൊവ്വാഴ്ച സി ബി ഐ പ്രത്യേക കോടതി വിധി പറയുന്നു. ഇത് ആസൂത്രിത കൊലപാതകമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് ഉള്ളത്.രണ്ടാംപ്രതി ഫാ ജോസ് പൂതൃക്കയിലിനെ കോടതി ഒഴിവാക്കി.

കോട്ടയം ബി സി എം കോളേജിലെ രണ്ടാം വർഷ പ്രീ – ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന അഭയയെ 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ ഈ ദുരൂഹമരണത്തിന്റെ അന്വേഷണത്തില്‍ കേരള പോലീസ് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു. അന്വേഷണ ഏജന്‍സികളും നീതി പീഠവും രാഷ്ട്രീയ നേതാക്കളും ഈ കേസ് തേച്ചുമാച്ചു കളയാന്‍ കള്ളക്കളി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

.

Leave a Reply