കെ കെ മഹേശൻറെ മരണത്തിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി അന്വേഷിക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഎസ്ഡിപി യൂണിയൻ കണിച്ചുകുളങ്ങര യൂണിറ്റ് സെക്രട്ടറിയായിരുന്ന കെ കെ മഹേശൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ടു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ
തുഷാർ വെള്ളാപ്പള്ളി, സഹായി അശോകൻ എന്നിവരെ പ്രതി ചേർത്തു കേസടുക്കണമെന്നു ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ജൂലായിൽ ആത്മഹത്യ ചെയ്ത മഹേശൻറെ ആത്മഹത്യാ കുറിപ്പിൽ ഈ മൂന്നുപേരെയും സംബന്ധിച്ച ഗുരുതരമായ പരാമർശങ്ങളുണ്ടായിരുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ തന്നെ ബലിയാടാക്കുകയാണ് എന്നാണ് അതിൽ പ്രധാനമായി ഉന്നയിച്ച ഒരു ആരോപണം. മാരാരിക്കുളം പോലീസ് നേരത്തെ നടത്തിയ അന്വേഷണം സംബന്ധിച്ചു മഹേശൻറെ പത്നി ഉഷാദേവിയും കുടുംബവും പരാതി ഉന്നയിച്ചിരുന്നു. തുടർന്നു കേസന്വേഷിക്കാനായി സർക്കാർ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാൽ അതിലും കാര്യമായ പുരോഗതിയൊന്നും
കാണാതെ വന്ന സാഹചര്യത്തിലാണ് കുടുംബം കോടതിയെ സമീപിച്ചത്.

Leave a Reply