സിപിഎം എം എല്‍ എ ബിജെപിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിപിഎം നിയമസഭാംഗം തപ്‍സി മണ്ഡല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന അമിത് ഷായുടെ റാലിയില്‍ തപസി പങ്കെടുക്കും. ഈ വിവരം തപസി മണ്ഡല്‍ തന്നെയാണ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തപ്‍സിയെ പുറത്താക്കിയതായി സിപിഎം അറിയിച്ചു.

“പാർട്ടിയുടെ ദുർഘട സമയത്തു ഒപ്പം നിന്ന തനിക്ക് ഇപ്പോൾ പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുന്ന സ്ഥിതിയോട് യോജിക്കാനാകില്ല പാർട്ടിയുടെ അപചയം അതിലുള്ള വിശ്വാസം പൂർണ്ണമായും നശിപ്പിച്ചിരിക്കുകയാണ്.അതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നത്.” തപ്‍സി അവകാശപ്പെട്ടു. ശനിയാഴ്ച അമിത്ഷായുടെ റാലിയിൽ ഒട്ടേറെ തൃണമൂൽ എം എൽ എ മാർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പടരുന്നതിനിടയിലാണ് തപ്‍സി മണ്ഡലിന്റെ കുറുമാറ്റം. 48 കാരിയായ തപ്‍സി പട്ടികജാതി വിഭാഗക്കാരിയാണ്.കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് താപ്‍സി ( 50 ശതമാനത്തിൽ കൂടുതൽ) തപ്‍സി തൃണമൂൽ സ്ഥാനാർത്ഥിയെ ഹാൽദിയയിൽ തോൽപ്പിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സിപിഎം 26 സീറ്റിലാണ് ജയിച്ചത്. പാർട്ടിയിൽ നിന്നും കൂടുതൽ എം എൽ എ മാരും നേതാക്കളും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. . കൂറുമാറ്റൽ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി ദേശീയതലത്തിൽ തന്നെ മാറിയിരിക്കുകയാണ്.
രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിന് ഇന്നലെ രാത്രിയാണ് അമിത് ഷാ കൊൽക്കത്തയിൽ എത്തിയത്. ആസന്നമായനിയമസഭാ തെരെഞ്ഞെടിപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതി വിലയിരുത്തുകയാണ് സന്ദർശന ലക്‌ഷ്യം.
എൽ എ മാരും നേതാക്കളും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന അമിത്ഷായുടെ റാലിയിൽ നിരവധി തൃണമൂൽ എം എൽ എ മാരും എം പി മാരും കൂറുമാറി എത്തുമെന്ന പ്രചാരണം ഉണ്ട്. കൂറുമാറ്റൽ ബിജെപിയുടെ ആയുധമായി ദേശീയതലത്തിൽ മാറിയിരിക്കുകയാണ്.

Leave a Reply