സിഎം രവീന്ദ്രന്‍ ഹാജരായില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ തിങ്കളാഴ്ച എന്‍ഫോഴസ്മെന്റ്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല. ചികിത്സയുടെ ഭാഗമായി രണ്ട് ദിവസത്തെ സാവകാശം വേണമെന്ന് രവീന്ദ്രന്‍ ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്നാണ് രവീന്ദ്രന്‍ വിട്ടുനിന്നത്. . ചോദ്യം ചെയ്യലിനെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജി നേരത്തെ തള്ളിയിരുന്നു. ആദ്യ മൂന്നുവട്ടം അയച്ച നോട്ടീസുകള്‍ക്കും രവീന്ദ്രന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു.ചോദ്യം ചെയ്യല്‍ തുടരുമെന്ന് അറിയുന്നു.

Leave a Reply