കേരളത്തില്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കുന്നു

സംസ്ഥാനത്ത് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. സ്കൂളുകളും കോളജുകളും ഭാഗികമായി തുറക്കുന്നു.അവസാന വര്‍ഷ ബിരുദ-പിജി ക്ലാസ്സുകള്‍ ജനുവരി ആദ്യം ആരംഭിക്കും. 10,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഇനി സ്കൂളില്‍ പോകാം. സ്കൂള്‍,ഹയര്‍സെക്കന്‍ഡറി തലത്തിലെ എല്ലാ ക്ലാസും ഓണ്‍ലൈന്‍ ആയി തുടരും. എസ് എസ് എല്‍ സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിക്കും. സിബിഎസ്ഇ സ്കൂളുകളും സംസ്ഥാനത്തിന്റെ തീരുമാനമനുസരിച്ച് തുറന്നേക്കും.

Leave a Reply