പ്രമുഖ മാധ്യമ പ്രവർത്തകൻ വിജയമോഹൻ അന്തരിച്ചു

 

ന്യൂദൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡി  വിജയമോഹൻ (65) അന്തരിച്ചു.  ദീർഘകാലം മലയാള മനോരമയുടെ ഡൽഹി ബ്യുറോവിൽ പ്രവർത്തിച്ച അദ്ദേഹം പത്രത്തിന്റെ ഡൽഹിയിലെ സീനിയർ കോഓർഡിനേറ്റിംഗ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.  1955ഫെബ്രുവരി 28നു കരിങ്ങയിൽ കരക്കാട്ടുകോണത്തു പി കെ ദാമോദരൻ നായരുടെയും എസ്  മഹേശ്വരി അമ്മയുടെയും മകനായാണ് ജനിച്ചത്. ബാംഗ്ലൂർ , നെടുമങ്ങാട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് എംഎയും നേടി. 1978ൽ മലയാള മനോരമയിൽ  ചേർന്ന വിജയമോഹൻ കോഴിക്കോട് ,കൊല്ലം ,തിരുവനന്തപുരം ബ്യുറോകളിൽ പ്രവർത്തിച്ചശേഷം 1985ലാണ് ഡൽഹി ബ്യുറോയിലെത്തിയത്. ഡൽഹിയിലെ   രാഷ്ട്രീയ സംഭവ വികാസങ്ങൾ  പതിറ്റാണ്ടുകളോളം റിപ്പോർട്ട് ചെയ്ത വിജയമോഹന് വിപുലമായ സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. കോമ്മൺവെൽത് പ്രസ്സ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പടക്കം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.   ചെന്താർകഴൽ എന്ന കവിതാസമാഹാരം അടക്കം ഏതാനും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Leave a Reply