കൊവിഡ് :വനിതാ ജഡ്ജി അന്തരിച്ചു

മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഇന്‍ഡോര്‍ ബഞ്ചിലെ വനിതാ ജഡ്ജി വന്ദന കസ്രേകര്‍ (59 ) കൊവിഡ് രോഗബാധയെത്തുടര്‍ന്നു അന്തരിച്ചു. നവമ്പര്‍ 21 ന് കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ നാലിന് റിപ്പോര്‍ട്ട്‌ നെഗറ്റീവ് ആയപ്പോള്‍ ആശുപത്രി വിട്ടെങ്കിലും വീണ്ടും അവശയായി. ഡിസംബര്‍ ഒമ്പതിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച യായിരുന്നു അന്ത്യം. ജഡ്ജിക്ക് കലശലായ വൃക്കരോഗവും ഉണ്ടായിരുന്നു. വിമാനത്തില്‍ ചെന്നൈ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉദ്ധ്വാനി (59 ) ഒരാഴ്ച മുമ്പു കൊവിഡ് രോഗം മൂലം നിര്യാതനായിരുന്നു.

Leave a Reply