ക്യാമ്പസ് ഫ്രണ്ട് അക്കൌണ്ടില്‍ 2.21 കോടി കള്ളപ്പണം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൌഫ് ഷെരീഫിന്റെ മൂന്ന് അക്കൌണ്ടില്‍ 2.21 കോടി രൂപ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ്ര് കണ്ടെത്തി. ഇതില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് അയച്ചതാണ്. റഫീഖ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷര്‍ അതീഖര്‍ റഹ്മാന്റെ അക്കൌണ്ടിലേക്കെ മാറ്റിയതായും ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍  കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇ.ഡി ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇ ഡി റിമാന്‍ഡ് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ഇ ഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസുംതിരയുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ ഉത്തര്‍ പ്രദേശ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ പേരും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടത്രേ.

Leave a Reply