എങ്ങനെയുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രതീക്ഷിച്ചത്?

കേന്ദ്ര ഏജന്‍സികളെ കേരളത്തിലേയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍പ്  പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍   ഇങ്ങനെയുള്ള അന്വേഷണത്തിനല്ല അവരെ വിളിച്ച് വരുത്തിയതെന്നാണോ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രസ്താവനയില്‍ ചോദിച്ചു. ഇതല്ലാതെ എങ്ങനെയുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രതീക്ഷിച്ചത്? അവരെ തിരിച്ചുവിളിച്ച്, ഞങ്ങളെ രക്ഷിക്കണം എന്ന് പറഞ്ഞ്  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതുന്നത്   പരിഹാസ്യമാണ്. . മുഖ്യമന്ത്രിയോട് സഹതപിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല എന്നും  രമേശ്‌ ചെന്നിത്തല പറഞ്ഞു. 
   രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം കാരായ കൊലയാളികളെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ പൊലീസ് നടത്തുന്നതുപോലുള്ള അന്വേഷണമാണോ കേന്ദ്രഏജന്‍സികളില്‍ നിന്ന് പ്രതീക്ഷിച്ചത്?   ഏങ്കില്‍ സ്വപ്ന സുരേഷിലും സരിത്തിലും മറ്റുമായി അന്വേഷണം ഒതുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളാതിരിക്കുകയും ചെയ്യണമെന്നാണോ? ചെന്നിത്തല ഈ അന്വേഷണത്തെ    പ്രസ്താവനയില്‍ ശക്തിയുക്തം ന്യായീകരിച്ചു
. “ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ?  ഇന്നലെ പത്രസമ്മേളത്തില്‍ കേന്ദ്ര ഏജന്‍സികളെക്കുറിച്ച് ഇത്രയേറെ രോഷാകുലനാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തെങ്കിലും ഇതിനെല്ലാം ഉത്തരവാദിത്വം വഹിക്കുന്ന പ്രധാനമന്ത്രിയെയോ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പരാമര്‍ശിച്ചോ? ” വിനീത വിധേയനായി മോദിക്ക് അപേക്ഷ നല്‍കാനാണ് പോകുന്നത്. ഞങ്ങളെ ഉപദ്രവിക്കരുതേ, ജീവിച്ചു പോട്ടെ എന്ന് അപേക്ഷ അയയ്ക്കാനാണ് പോകുന്നത്. ഇത് എന്തുകൊണ്ടാവാം?  ചെന്നിത്തല  ചോദിച്ചു.                           “കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തല തിരഞ്ഞതാണെന്ന് മുഖ്യമന്ത്രിക്ക് എപ്പോഴാണ്  തോന്നിത്തുടങ്ങിയത്?  എം.ശിവശങ്കരനെ അന്വേഷണ ഏജന്‍സികള്‍ പിടികൂടിയപ്പോള്‍ പോലും മുഖ്യമന്ത്രി കുലുങ്ങിയില്ലല്ലോ? അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നു എന്നല്ലേ അപ്പോള്‍ പറഞ്ഞത്. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് കിട്ടിയപ്പോഴാണ് മുഖ്യമന്ത്രി ആടിപ്പോയത്.  സി എം രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ എന്തിനാണ് പിണറായി ഇത്ര ഭയപ്പെടുന്നത്. സിഎം രവീന്ദ്രനെ പിടികൂടുമ്പോള്‍ പിണറായിക്ക് എന്താണ് ഇത്ര വിറയല്‍? രവീന്ദ്രനെ പിടികൂടുമ്പോള്‍ അത് ഭരണത്തെ അട്ടിമറിക്കുന്നതാകുന്നതെങ്ങനെ?” ചെന്നിത്തല ചോദിച്ചു.
 .. കേന്ദ്ര ഏജന്‍സികളുടെ  വേട്ടയാടലിനെക്കുറിച്ച് ക്ഷോഭിക്കുന്ന മുഖ്യമന്ത്രി   സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ വേട്ടയാടുകയല്ലേ ചെയ്യുന്നത്? 
കഴിഞ്ഞ വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് പറഞ്ഞ് സഭ്യതയുടെ എല്ലാ   അതിര്‍ വരമ്പും ലംഘിച്ച് പ്രതിപക്ഷ നേതാക്കളെക്കുറിച്ച് മുഖ്യമന്ത്രി എന്തെല്ലാമാണ് പത്രസമ്മേളത്തില്‍ വിളിച്ചു പറഞ്ഞതെന്ന് കേരളീയര്‍ മറന്നിട്ടില്ല. 
 അലന്‍, താഹ എന്നീ പേരുകളുള്ള നിങ്ങളുടെ തന്നെ രണ്ടു കുട്ടികളെ മാവോയിസ്റ്റുകളെന്ന്  മുദ്രയടിച്ച് യുഎപിഎ. ചുമത്തി ജയിലിലടച്ചത് വോട്ടയാടലല്ലേ?  അവരെ കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുത്തില്ലേ?  എന്നിട്ട് ആ കേസ് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് നിങ്ങള്‍ കേന്ദ്രത്തിനെഴുതിയ കത്ത് അവിടുത്തെ ചവറ്റുകുട്ടയില്‍ തപ്പിയാല്‍ കിട്ടും.  വീണ്ടും ഒരു കത്തയ്ക്കുമ്പോള്‍ ഈ പഴയ കാര്യം ഓര്‍ക്കണം.
. കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ എട്ടു മാവോയിസ്റ്റുകളെ നിങ്ങള്‍ വെടിവച്ചുകൊന്നില്ലേ. അത് വേട്ടയാടല്‍ അല്ലേ?  കേന്ദ്രത്തിന്റെ ഫണ്ട് കിട്ടാനാണ് ഈ വേട്ടയാടല്‍ നടത്തിയെന്ന് നിങ്ങളുടെ കൂടെയുള്ള സിപിഐ തന്നെ പറഞ്ഞില്ലേ?. സ്വന്തം ഓഫീസില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ താവളമുണ്ടാക്കിയിട്ട് അിറിയാത്ത മുഖ്യമന്ത്രിയാണ് ഇത് എന്നതും മറക്കണ്ട .

Leave a Reply