സൗജന്യ വാക്സീന്‍ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം: പ്രതിപക്ഷ നേതാവ്
കൊച്ചി: കേരളത്തില്‍ കോവിഡ് വാക്സീന്‍ സൗജന്യമായി നല്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമാനുസൃതമായ നടപടി എടുക്കണം.
ബീഹാറില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ ഡി എ സര്‍ക്കാരും സമാനമായ രീതിയില്‍ കോവിഡ് വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് വാക്സീന്‍ സൗജന്യമായി നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷേ അത് തിരഞ്ഞെടുപ്പിന് വോട്ടു പിടിക്കുന്നതിനുള്ള സൂത്രവിദ്യയാകുന്നതിനോടാണ് എതിര്‍പ്പ്.