കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആർ ഹേലി അന്തരിച്ചു. അദ്ദേഹത്തിനു 83  വയസായിരുന്നു. കൃഷി വകുപ്പിന്റെ ആദ്യകാല ഡയറക്ടറും കേരള കർഷകൻ മാസികയുടെ പത്രാധിപരുമായിരുന്നു. കേരളത്തിലെ കൃഷി വിജ്ഞാന മേഖലയിൽ ഹേലിയുടെ സംഭാവനകൾ അതിവിപുലമാണെന്നു വിലയിരുത്തപ്പെടുന്നു. കൃഷിയുമായി  ബന്ധപ്പെട്ട നിരവധി കൃതികളുടെ   കർത്താവുമാണ് അദ്ദേഹം. ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായ ആർ പ്രകാശം , നിയമസഭാ സെക്രട്ടറിയായിരുന്ന ആർ പ്രസന്നൻ തുടങ്ങിയവർ സഹോദരന്മാരാണ്.    

Leave a Reply