പ്രമുഖ എഴുത്തുകാരൻ യു എ ഖാദർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ പ്രമുഖ  കഥാകാരൻ യു  എ ഖാദർ അന്തരിച്ചു. അദ്ദേഹത്തിനു 85 വയസ്സായിരുന്നു.  ഏതാനും ദിവസമായി ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വകാര്യ ആശുപത്രിയിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകിട്ടാണ് അന്തരിച്ചത്.  

1935ൽ ബർമയിൽ ജനിച്ച യു എ  ഖാദർ രണ്ടാം ലോകമഹായുദ്ധ കാലത്തു കഠിനമായ സാഹചര്യങ്ങളിൽ നാട്ടിലേക്കു വന്ന അനുഭവങ്ങൾ തന്റെ രചനാലോകത്തു ഇന്ധനമായി പിന്നീട് ഉപയോഗപ്പെടുത്തി.കൊയിലാണ്ടിയിലെ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വിവരണത്തിലൂടെ തൃക്കോട്ടൂർ എന്ന നാടിൻറെ മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്കു സമ്മാനിച്ചത്. കേരള സാഹിത്യ   അക്കാദമി ,കേന്ദ്രസാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളുടെ പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. പ്രധാനകൃതികൾ മാണിക്യം വിഴുങ്ങിയ കണാരൻ ,  ഖുറൈശിക്കൂട്ടം, തൃക്കോട്ടൂർ കഥകൾ, അറബിക്കടലിന്റെ തീരം തുടങ്ങിയവയാണ്.  പുരോഗമന കലാസാഹിത്യസംഘം അധ്യക്ഷനായും     മറ്റു സാംസ്‌കാരിക വേദികളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. കേരള ഹെൽത്ത്  സർവീസിൽ ഉദ്യോഗം വഹിച്ച അദ്ദേഹം പിന്നീട് ആകാശവാണിയിലും കുറേക്കാലം ജോലി ചെയ്യുകയുണ്ടായി.  

Leave a Reply