ശബരിമലയിലും കൊവിഡ് വ്യാപനം
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ നിയോഗിക്കപ്പെട്ട സ്റ്റാഫ് അംഗങ്ങള്‍ക്കിടയില്‍ കൊവിഡ് രോഗം വ്യാപകമാകുന്നത് ആശങ്ക പരത്തുന്നു.തീര്‍ഥാടനം ആരംഭിച്ചിട്ട് 25 ദിവസമേ ആയുള്ളുവെങ്കിലും ഇതിനകം 183 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 90 സ്റ്റാഫ് അംഗങ്ങള്‍ക്ക് രോഗം കണ്ടെത്തി.ഇതിനകം പതിനാറായിരത്തിലേറെ പേരെ ടെസ്റ്റ് ചെയ്തു.ഇതില്‍ 13000 പേരും തീര്‍ഥാടകര്‍ ആയിരുന്നു.എന്നാല്‍ തീര്‍ഥാടകര്‍ക്കിടയില്‍ ആകെ രോഗബാധ 47 പേരില്‍ മാത്രമാണ് . ടെസ്റ്റില്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ. എന്നാല്‍ 61 പോലീസ്സുകാര്‍ക്ക് രോഗബാധ ഉണ്ടായി. ഇതില്‍ 47 പേരും പമ്പയില്‍ സേവനം അനുഷ്ഠക്കുന്നവര്‍ ആണ്. 58 ദേവസ്വം ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
കേരളത്തിലെ ഏറ്റവും പ്രമുഖ ഹൈന്ദവ ആരാധനാലയങ്ങള്‍ ആയ ശബരിമലയിലും ഗുരുവായൂരിലും ഇപ്പോള്‍ നേരിടുന്ന കൊവിഡ് രോഗ ഭീഷണി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നആശങ്കയുണ്ട് ഗുരുവായൂര്‍ ക്ഷേത്രം രണ്ടാഴ്ചത്തേക്ക് അടച്ചു.