ബാര്‍ കോഴ: തെളിവുകള്‍ പോരെന്ന് ഗവര്‍ണ്ണര്‍

ബാര്‍ കോഴ കേസില്‍ ബാര്‍ ഉടമ ബിജു രമേശ്‌ ഉന്നയിച്ച കോഴ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ചോദിച്ചു സര്‍ക്കാര്‍ അയച്ച ഫയലില്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ തെളിവുകള്‍ ആവാശ്യപ്പെട്ടു. ഇപ്പോള്‍ സമര്‍പ്പിച്ച തെളിവുകള്‍ അന്വേഷണത്തിന് പര്യാപ്തമല്ലെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രിമാരായ വി എസ ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള അനുമതിയാണ് തേടിയത്. സമാന വിഷയത്തില്‍ നേരത്തെ രണ്ട് അന്വേഷണം നടന്നതാണ്. അതിലെ കുറ്റപത്രം കോടതിയുടെ പരിഗണയില്‍ ഇരിക്കെയാണ് മൂന്നാമത് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് ഐ ജി നേരിട്ടെത്തി ഗവര്‍ണ്ണര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഗവര്‍ണ്ണര്‍ അതില്‍ തൃപ്തനാകാത്തത് കൊണ്ടാണ് രേഖാമൂലം വിശദീകരണം തേടിയത്.

Leave a Reply