നാളത്തെ കർഷക ബന്ദിന്‌ വിവിധ ദേശീയ പാർട്ടികളുടെ പിന്തുണ

 ന്യൂദൽഹി : കേന്ദ്രസർക്കാരിന്റെ  കർഷക വിരുദ്ധ നിയമനിർമാണങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്‌ വിവിധ ദേശീയ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.

കോൺഗ്രസ്സ് ഐ)), എൻസിപി , നാഷണൽ കോൺഫെറെൻസ് , ഡിഎംകെ , സമാജ്‌വാദി പാർട്ടി , സിപിഎം ,സിപിഐ ,ആർജെഡി .,സിപിഎംഎൽ  തുടങ്ങിയ ക ക്ഷികളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട് . അതിനു പുറമെ തെലങ്കാന രാഷ്ട്ര സമിതി ,ശിവസേന തുടങ്ങിയ പ്രാദേശിക കക്ഷികളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply