മന്ത്രിക്ക് കൊവിഡ് വാക്സിന്‍ ഏശുന്നില്ല

പ്രതിരോധ വാക്സിനെടുത്ത മന്ത്രിക്ക് കോവിഡ് .ഹര്യാനയിൽ കോവിഡ് വാക്സിൻ ട്രയലിന് വിധേയനായ ആഭ്യന്തര മന്ത്രി അനിൽ വിജിന്(67) കോവിഡ് രോഗം സ്ഥിരീകരിച്ചു. മന്ത്രിതന്നെയാണ് ഈ വിവരം ഇന്ന് ട്വീറ്റ് ചെയ്തത്.അംബാലയിൽ ആശുപത്രിയിലാണ് ഇപ്പോൾ മന്ത്രി.രണ്ടാഴ്ച മുമ്പാണ് അദ്ദേഹം ക്ലിനിക്കൽ ട്രയലിന് വിധേയനായത് ആരോഗ്യമന്ത്രി കൂടിയാണ് അനിൽ. ഈ വാക്സിൻ പരീക്ഷണത്തിന് വിധേയനാകുന്ന ആദ്യ ആൾ താനായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ നവംബർ 20 നാണ് വാക്സിൻ കുത്തിവെച്ചത്. ഭാരത് ബയോ ടെക് നിർമിച്ച കോവാക്സിൻ 28 ദിവസത്തിനുള്ളിൽ രണ്ട് ഘട്ട ഡോസായാണ് നൽകുന്നത് . ഒരു ഡോസ് മാത്രമേ മന്ത്രി എടുത്തിരുന്നുള്ളൂ.

Leave a Reply