രവീന്ദ്രന് ഇ ഡി യുടെ നോട്ടീസ് വീണ്ടും

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി യുടെ പുതിയ നോട്ടീസ്. ഡിസംബര്‍ 10 ന് (വ്യാഴാഴ്ച്ച) രവീന്ദ്രന്‍ ഇ ഡി മുമ്പാകെ ഹാജരാകണം. ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊവിഡ് രോഗത്തിന്റെ പേരില്‍ രവീന്ദ്രന്‍ ഹാജരായില്ല. രവീന്ദ്രനും ഭാര്യക്കും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കരുതുന്ന വടകരയിലെ ചില വ്യാപാര കേന്ദ്രങ്ങളില്‍ അടുത്തയിട ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഈ ചോദ്യം ചെയ്യല്‍.

Leave a Reply