ഫൈസർ കോവിഡ് വാക്സിൻ വിതരണം ബ്രിട്ടനിൽ അടുത്ത ആഴ്ചമുതൽ

ഫൈസർ കോവിഡ് വാക്സിൻ ബ്രിട്ടനിൽ അടുത്ത ആഴ്ച മുതൽ വിതരണം ആരംഭിക്കും.ഈ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. വാക്‌സിന്‍ വിതരണത്തിന് തയ്യാറാടെടുക്കാൻ ആശുപത്രികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും. .65 വയസിന് മുകളിലുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

Leave a Reply