എസ് എൻ സി ലാവ്‌ലിൻ കേസ് വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാതെ വീണ്ടും മാറ്റി. സിബിഐ അഭിഭാഷകന്റെ അസൗകര്യം കാരണമാണിത്. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഇനി ജനുവരി ഏഴിന് അവസാന കേസായി പരിഗണിക്കും. ഒരു ഡസനിലേറെ തവണ ഈ കേസ് മാറ്റിവെച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു.