പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷിക്കട്ടെ: സുപ്രീംകോടതി
കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചത് കേരള സർക്കാരിന് കനത്ത തിരിച്ചടിയായി.
2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‍ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്.സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി..
സിബിഐ ഇതുവരെ അന്വേഷണം ആരംഭിക്കാത്ത കേസാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി സ്വീകരിച്ചില്ല.കേസിന്റെ രേഖകൾ എത്രയും വേഗം കൈമാറണം എന്ന് സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചു.ഒന്നരമണിക്കൂറോളം നീണ്ടു നിന്ന വാദത്തിൽ സുപ്രീം കോടതി ഇരുപക്ഷത്തെയും വിശദമായി കേട്ടു .ഇത് പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം സപ്തംബറിൽ ആയിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ച് കേസ് സിബിഐ ക്ക് വിട്ടത്. പിന്നീട് ഡിവിഷൻ ബഞ്ചും അത് ഭാഗികമായി ശരിവെച്ചു .കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് ഈ വിധി എന്ന് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ അഭിമാന പ്രശ്നമായി എടുത്തതാണ് ഈ നിയമയുദ്ധം.