റണ്‍ കല്യാണിക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ്

തിരുവനന്തപുരം:  മലയാളി സംവിധായിക ഡോ .ജെ ഗീത സംവിധാനം ചെയ്ത  റൺ കല്യാണി ഏറ്റവും മികച്ച ഫീച്ചർ സിനിമയായി മോൺട്രിയലിൽ നടന്ന ദക്ഷിണേഷ്യാ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ വൈകിട്ടാണ് ഫെസ്റ്റിവൽ അധികൃതർ ഫലങ്ങൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ ഗീത  കഴിഞ്ഞ വർഷമാണ് റൺ കല്യാണി പുറത്തിറക്കിയത്. തിരുവനന്തപുരം നഗരത്തിലെ വീട്ടുജോലിക്കാരിയായ  കല്യാണിയുടെ ദൈനംദിന ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.

 ജൂലൈ മാസത്തിൽ ന്യൂയോർക്കിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പങ്കെടുത്ത റൺ കല്യാണി മികച്ച അഭിനയത്തിനുള്ള അവാർഡ് നേടിയിരുന്നു. മുഖ്യ കഥാപാത്രത്തെ  അവതരിപ്പിച്ച ഗാർഗി അനന്തനാണ് അവാർഡ് നേടിയത്. നവംബറില്‍ സിൻസിനാറ്റിയിൽ നടന്ന ഫെസ്റ്റിവലിലും റൺ കല്യാണി ഏറ്റവും മികച്ച സംവിധായക അവാർഡ് നേടിയിരുന്നു.

Leave a Reply