പി ഡബ്ല്യു സി പുറത്ത്

വിവാദ കണ്‍സല്ട്ടിംഗ്‌ കമ്പനിയായ പി ഡബ്ലു സി യുമായുള്ള ബന്ധം കേരള സര്‍ക്കാരിന്റെ ഐ ടി വകുപ്പ് രണ്ടുവര്‍ഷത്തേക്ക് അവസാനിപ്പിച്ചു. ഈ കമ്പനിയുമായി പുതിയ പ്രോജക്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല.സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിന് കീഴില്‍ അവരുടെ പശ്ചാത്തലമോ വിദ്യാഭ്യാസ യോഗ്യതയോ പരിശോധിക്കാതെ നിയമനം നല്‍കി എന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ശുപാര്‍ശയില്‍ ആയിരുന്നു ഈ നിയമനം. കെ ഫോണ്‍ പദ്ധതിയില്‍ പി ഡബ്ലു സി യുമായുള്ള ബന്ധവും സര്‍ക്കാര്‍ അവസാനിപ്പിച്ചു.

Leave a Reply