കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എന്‍ ഡി എ വിടുമെന്ന്

കര്‍ഷകര്‍ക്ക് ദ്രോഹകരമായ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ ഡി എ മുന്നണി വിടുമെന്ന് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് തന്ത്രിക്ക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലും ബിജെപി മുന്നണിയിലാണ്.ആര്‍ എല്‍ പി. ദില്ലിക്കടുത്തു പ്രക്ഷോഭം നയിക്കുന്ന കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തണമെന്നും, ആര്‍ എല്‍ പി നേതാവ് ഹനുമാന്‍ ബെനിവാള്‍ ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായി നടപ്പിലാക്കണം. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ എന്‍ ഡി എ യുടെ ഘടക കക്ഷിയായി തുടരണമോ എന്ന് ആലോചിക്കും. എന്‍ ഡി എ യുടെ ഘടക കക്ഷിയാണെങ്കിലും അതിന്റെ ഊര്‍ജ്ജ സ്രോതസ് കര്‍ഷകരും ജവാന്മാരും ആണ് എന്ന് ബെനിവാള്‍ പറഞ്ഞു..കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൊടും മഞ്ഞില്‍ നിര്‍ത്തി കര്‍ഷകരെ ശിക്ഷിക്കരുതെന്നും ആര്‍ എല്‍ പി നേതാവ് കുറ്റപ്പെടുത്തി. ജാട്ട് വിഭാഗത്തില്‍ ഗണ്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ്ആര്‍ എല്‍ പി..

Leave a Reply