ഇന്ത്യയില്‍ അധികാര കസേരയില്‍ നിന്ന് മുസ്ലിങ്ങള്‍ തുടച്ചു നീക്കപ്പെടുന്നു

ന്യുഡല്‍ഹി:ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 15 ലും ഒറ്റ മുസ്ലിം മന്ത്രി പോലും ഇല്ല.പത്തു സംസ്ഥാനങ്ങളിൽ ഓരോ മുസ്ലിം മാത്രവും.പശ്ചിമ ബംഗാള്‍ ആണ് ഏഴ് മുസ്ലിം മന്ത്രിമാരുമായി ഒന്നാംസ്ഥാനത്തു .മഹാരാഷ്ട്രയിൽ നാല് മുസ്ലിം മന്ത്രിമാർ ഉണ്ട്. കേരളത്തിൽ രണ്ടും. ദില്ലിയിൽ ഒരാളുണ്ട്.അസം,അരുണാചൽ പ്രദേശ്,മേഘാലയ,മിസോറാം, നാഗാലാൻഡ്,ഹിമാചൽപ്രദേശ് ,സിക്കിം, ത്രിപുര, , മണിപ്പൂർ, ഒഡീഷ, ഗുജറാത്ത്, ഹര്യാന,ഉത്തരാഖണ്ഡ്, ഗോവ, കർണാടക എന്നിവിടങ്ങളിൽ ഒറ്റ മുസ്ലിം മന്ത്രി പോലുമില്ല.ആന്ധ്ര പ്രദേശ്, ബിഹാർ, ചത്തീസ്‌ഗഡ്‌ , ജാർഖണ്ഡ്,മധ്യപ്രദേശ് പഞ്ചാബ്,രാജസ്‌ഥാൻ, തമിഴ് നാട് തെലങ്കാന ,ഉത്തർ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മുസ്ലിം മന്ത്രിമാത്രം .
ബിജെപി അധികാരത്തിലുള്ള 11 സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിൽ മാത്രമാണ് ഒരു മുസ്ലിം മന്ത്രിയുള്ളത്. അതും നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതല്ല. നിയമസഭാ കൗൺസിലിൽ വിജയിച്ചതാണ്. 20 ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്നതും ഓർക്കണം.അതായത് മന്ത്രിസഭയിലെ പ്രാതിനിധ്യം രണ്ടുശതമാനം മാത്രം.

കോണ്‍ഗ്രസ്സും മതേതര കക്ഷികളും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ഈ ദുരവസ്ഥ.ഏറെ കൌതുകകരം നാല് കോടിയും രണ്ട് കോടിയും ഒരു കോടിയും മറ്റും മുസ്ലിങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം ആണ് മുസ്ലിം അംഗങ്ങള്‍ തൂത്തെറിയപ്പെട്ടത്‌. രാഷ്ട്രപതിയായി ഒരു മുസ്ലിമിനെ അവരോധിച്ചതിന്റെ പേരില്‍ ബിജെപി ഇന്ത്യയിലെ സംസ്ഥാനങ്ങളെ കൂട്ടത്തോ കയ്യടക്കി

34 ശതമാനം മുസ്ലിങ്ങൾ അധിവസിക്കുന്ന അസമിൽ നിന്ന് ഒരു മുസ്ലിം പോലും മന്ത്രിസഭയിൽ ഇല്ല എന്നത് ആശ്ചര്യകരമാണ്.
ഇന്ത്യയിലെ 80 ശതമാനത്തിലേറെ മുസ്ലിംങ്ങൾ അധിവസിക്കുന്ന 10 സംസ്ഥാനങ്ങളിൽ 281 മന്ത്രിമാർ ആകെയുള്ളതിൽ മുസ്ലിം മന്ത്രിമാർ 16 മാത്രമാണ്.ബിഹാറിൽ ഏറ്റവും പുതുതായി അധികാരമേറ്റ എൻ ഡി എ മന്ത്രിസഭയിൽ ദശാബ്ധങ്ങൾക്കു ശേഷം ഒറ്റ മുസ്ലിം പോലും മന്ത്രിസഭയിൽ ഇല്ല. വിവിധ നിയമസഭകളിൽ എല്ലാം ചേർന്ന് 233 എം എൽ എ മാർ ആണുള്ളത്.ഏറ്റവും കൂടുതൽ മുസ്ലിം എം എൽ എ മാർ കോൺഗ്രസ്സിൽ (76) നിന്നാണ്.അതുകഴിഞ്ഞാൽ ഒറ്റക്കക്ഷി തൃണമൂൽ കോൺഗ്രസ്സ് (32 ) ആണ് .ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് ഇന്ത്യാമഹാരാജ്യത്തു ആകെയുള്ളത് ഒരേ ഒരു മുസ്ലിം എം എൽ എ ആണ്.

Leave a Reply