കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎം എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക്‌ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. ഇന്നലെ അര്‍ദ്ധരാത്രി പണിമുടക്ക്‌ ആരംഭിച്ചു. കടകളും കമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു. വാഹനഗതാഗതവും നിലച്ചു. 25 കോടി തൊഴിലാളികള്‍ ഇതില്‍ പങ്ക് ചേരുമെന്ന് സംഘാടകര്‍ പറയുന്നു. ആദായനികുതി നല്‍കേണ്ടതില്ലാത്ത വിഭാഗങ്ങളിലെ ഓരോരുത്തര്‍ക്കും 7500 രൂപാ വീതം പ്രതിമാസ സഹായധനം നല്‍കുക, അര്‍ഹരായ ഓരോരുത്തര്‍ക്കും പ്രതിമാസം 10 കിലോഗ്രാം സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് .പണിമുടക്ക്‌ ഇന്ന് രാത്രി 12 മണി വരെ തുടരും.

Leave a Reply