അഹമ്മദ് പട്ടേൽ അന്തരിച്ചു


ന്യുദില്ലി: പ്രമുഖ കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ ( 71 ) ദില്ലിയിൽ അന്തരിച്ചു. കോവിഡ് രോഗബാധയെത്തുടർന്ന് ദില്ലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന പട്ടേൽ ഗുജറാത്തിൽ നിന്ന് മൂന്ന് തവണ ലോക് സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ലെ രാജ്യസഭാ തെരെഞ്ഞെടുപ്പിൽ പട്ടേലിനെ തോൽപ്പിക്കാൻ ബിജെപി നേതാവ് ഗുജറാത്തിലെ എം എൽ എ മാരുടെ കൂറുമാറ്റത്തിലൂടെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.1977 ൽ ജനതാതരംഗം ഉത്തരേന്ത്യയിൽ ആഞ്ഞുവീശിയപ്പോഴും പരിക്കേൽക്കാതെ ലോകസഭയിലേക്കു പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഗുജറാത്തിലെ ബറൂച്ച യാണ് ജന്മനാട്
അധികാരത്തിന്റെ കടിഞ്ഞാൽ കയ്യിൽ വെച്ച് കളിക്കുമ്പോഴും ഒരിക്കൽ പോലും അദ്ദേഹം ഒരു മന്ത്രിസഭയിലും അംഗമായിരുന്നിട്ടില്ല. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയിരുന്നു അദ്ദേഹം. പിന്നീട് കോൺഗ്രസ് ട്രഷറർ പദവിയിൽ എത്തി. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേൽ

Leave a Reply