നദ്ദയുടെ പര്യടനം; ലക്ഷ്യം പൊതു തെരഞ്ഞെടുപ്പ്
നാല് നിയമസഭകളിലേക്കു ആസന്നമായ തെരഞ്ഞെടുപ്പുകളും 2024 ലെ ലോകസഭാ പൊതുതെരെഞ്ഞെടുപ്പു പ്രചാരണവും ലക്‌ഷ്യം വെച്ച് ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ നാല് മാസം നീണ്ട് നില്‍ക്കുന്ന ദേശീയ പര്യടനത്തിന് . പശ്ചിമ ബംഗാള്‍, കേരള, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം മധ്യത്തിലാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോകസഭ തെരെഞ്ഞെട്ടുപ്പില്‍ ബിജെപിയുടെ പ്രകടനം മോശമായിരുന്ന സംസ്ഥാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ തക്കവണ്ണം സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്‌ഷ്യം.ഓരോ സംസ്ഥാനത്തെയും ബൂത്ത് തല നേതാക്കളുമായി ആശയവിനിമയം നടത്താനാണ് പരിപാടി. പാര്‍ട്ടി ഭാരവാഹികളെയും ജനപ്രതിനിധികളെയും കാണുക മാത്രമല്ല ഉദ്ദേശം. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് ഇടപഴകി വിവരങ്ങള്‍ മനസിലാക്കുമെന്ന് ബിജെപി നേതാക്കള്‍ വിശദീകരിച്ചു.