കോഴ വാങ്ങിയ മജിസ്ട്രേറ്റിനു 5 വര്‍ഷം തടവ്

ദില്ലി:പെരുമാറ്റ ദൂഷ്യത്തിനും കോഴ വാങ്ങിയതിനും സ്പെഷ്യല്‍ മേട്രോപൊളിറ്റന്‍ മുന്‍ മജിസ്ട്രേറ്റ് ആര്‍ പി ഭാട്ടിയക്ക്‌ സ്പെഷ്യല്‍ സിബിഐ ജഡ്ജി സന്തോഷ്‌ സ്നേഹി അഞ്ചുവര്‍ഷ തടവും 75000 രൂപ പിഴയും ശിക്ഷിച്ചു. 2015 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ദില്ലിയില്‍ അളകനന്ദ മാര്‍ക്കറ്റിലെ പരിശോധനക്കിടയില്‍ ഒരു വ്യാപാരിയോട് ലാജ്പത് നഗറിലെ തന്റെ കോടതിയില്‍ ഹാജരാകണമെന്ന് മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.വ്യാപാരിക്കെതിരായ പരാതി തീര്‍പ്പാക്കാന്‍ 60000 രൂപ അവിടെവെച്ച് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തമ്മില്‍ വിലപേശി കോഴ കാല്‍ ലക്ഷം രൂപയ്ക്ക് ഒതുക്കി. ഇതാണ് സിബിഐ കേസിലേക്ക് വഴിവെച്ചത്. പ്രതിയുടെ പ്രായം മാനിച്ച് ശിക്ഷയില്‍ ഇളവ് കൊടുക്കണമെന്ന വാദം കോടതി തള്ളി. പ്രതി വഹിച്ചിരുന്ന ചുമതല പരിഗണിക്കുമ്പോള്‍ ഇളവ് അനുവദിച്ചാല്‍ അത് നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് കോടതി പറഞ്ഞു. പ്രതി മുതിര്‍ന്ന പൗരന്‍ എന്ന് മാത്രമല്ല നേരത്തെ ആസൂത്രണ ബോര്‍ഡ് പോലെ മുന്തിയ സ്ഥാപനത്തില്‍ സേവനം അനുഷ്ഠച്ച ആള്‍ കൂടിയാണ് എന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പ്രതിയുടെ പ്രായവും വഹിച്ചിരുന്ന പദവിയും ശിക്ഷയില്‍ ഇളവ് നല്കുന്നതിനല്ല കടുത്ത ശിക്ഷ വിധിക്കുന്നതിനാണ് പ്രേരിപ്പിക്കുന്നതെന്നും കോടതി കണ്ടെത്തി. അനുഷ്ഠാനം

Leave a Reply