ഉത്തരേന്ത്യയില്‍ വീണ്ടും കൊവിഡ് ഭീഷണി;കടുത്ത നിയന്ത്രണം
ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കോവിഡ് രോഗം വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രങ്ങളിലേക്ക് നീങ്ങുന്നു.മധ്യപ്രദേശിൽ അഞ്ച് ജില്ലകളിൽ രാത്രി കർഫ്യു ഏർപ്പെടുത്തി. സ്കൂളുകൾ അടച്ചിടും. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സംശയങ്ങൾ തീർക്കാൻ ഉണ്ടെങ്കിൽ സ്കൂളിൽ പോകാം. രാത്രി 10 മുതൽ രാവിലെ ആറ് വരെ ആരെയും വീട്ടിന് പുറത്തു പോകാൻ അനുവദിക്കില്ല. ഗുജറാത്തിൽ അഞ്ച് ജില്ലകളിൽ രാത്രി കർഫ്യു അനിശ്ചിതകാലത്തേക്ക് പ്രാബല്യത്തിലായി.ഹര്യാനയിൽ എല്ലാ സ്കൂളുകളും നവംബർ 30 വരെ അടച്ചു. രാജസ്ഥാനിൽ 33 ജില്ലകളിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുദിവസം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്.