മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

പൊതുമരാമത്ത്മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എറണാകുളത്തു നെട്ടൂരിലെ സ്വകാര്യ ആശുപതിയില്‍ അറസ്റ്റ് ചെയ്തു. പിന്നീട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു .`ഇന്നലെ വൈകിട്ടാണ് അദ്ദേഹം ഈ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ആലുവയിലെ വീട്ടില്‍ വിജിലന്‍സ് സംഘം പുലര്‍ച്ചെ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനാകാതെ രാവിലെ പത്തുമണിയോടെ മടങ്ങി. അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഈ റെയ്ഡ്. പക്ഷെ ഈ വിവരം ചോര്‍ന്നതോടെ ഇബ്രാഹിം കുഞ്ഞ് ലേക് ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. രാവിലെ പത്തേകാല്‍ മണിയോടെ വീട്ടില്‍ നിന്ന് മടങ്ങിയ വിജിലന്‍സ് സംഘം ആശുപതിയില്‍ എത്തി. ഉടനെ അദ്ദേഹത്തെ ഐ സി യു വിലേക്ക് മാറ്റി. വിജിലന്‍സ് സംഘം രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളില്‍ കയറി പരിശോധന ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് പോലീസ് വളഞ്ഞിരുന്നെങ്കിലും പത്തുമണിയോടെ പിന്മാറി. . 39 കോടി രൂപ പൊതുഖജനാവിനു നഷ്ടപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം ആശുപത്രിയില്‍ ചികിത്സക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വീട്ടില്‍ ഭാര്യമാത്രമേ ഉള്ളൂ. വനിതാ പോലീസ് അടക്കമുള്ള പത്തംഗ സംഘമാണ് വീട് പരിശോധിച്ചത് . നേരത്തെ മൂന്നുവട്ടം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. എക്കണോമിക് എന്‍ഫോഴ്സ്മെന്റ് വിഭാഗവും കേസ് എടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ചോര്‍ന്നു കിട്ടിയ വിവരം കാരണമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ അഭയം തേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സിപിഎം, അഴിമതി കേസുകളില്‍ പ്രതിരോധത്തില്‍ ആയപ്പോള്‍ മുഖം രക്ഷിക്കാന്‍ ആണ് ഈ അറസ്റ്റ് എന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു.കഴിഞ്ഞ മാര്‍ച്ചില്‍ എഫ് ഐ ആര്‍ ഇട്ട കേസില്‍ നടപടി എന്തുകൊണ്ട് ഇത്രവൈകി എന്ന് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയ പരാതിക്കാരന്‍ ചോദിച്ചു. ഭരണകക്ഷിയും ലീഗും തമ്മിലുള്ള ഒത്തുകളിയാണിതെന്നു ഇദ്ദേഹം ആരോപിച്ചു.

Leave a Reply