ലീഗ് എം എൽ എ നിക്ഷേപ തട്ടിപ്പ്കേസിൽ അറസ്റ്റിൽ
ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം എൽ എ(മുസ്ലിം ലീഗ്) എം സി കമറുദീൻ അറസ്റ്റിൽ . നിക്ഷേപകരുടെ 13 കോടി തട്ടിയെന്നാണ് ആരോപണം. 115 കേസുകൾ .ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏഴുവർഷം ശിക്ഷ ലഭിക്കാവുന്ന കേസ് ആണിത്. കാസര്‍കോട് എസ് പി ഓഫീസില്‍ വിളിപ്പിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. രെഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള അറസ്റ്റെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളും അറസ്റ്റിലാകുമെന്നു സൂചന ഉണ്ട്. മുസ്ലിം ലീഗ് നേതൃയോഗം നാളെ രാവിലെ 11 നു കോഴിക്കോട് വിളിച്ചിട്ടുണ്ട്