കേരളത്തിൽ ഡിസംബറിൽ തദ്ദേശസഭാ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം:ഡിസംബർ മാസത്തിൽ മൂന്നു ഘട്ടങ്ങളായി  കേരളത്തിൽ തദ്ദേശസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.

ഡിസംബർ എട്ടിനു ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ത്രിതല സമിതികളിലേക്കും നഗരസഭകളിലേക്കും വോട്ടെടുപ്പ് നടക്കും. ഡിസംബർ പത്തിനു രണ്ടാംഘട്ടത്തിൽ എറണാകുളം, കോട്ടയം, ത്രിശൂർ, പാലക്കാട്, വയനാട് ജില്ലകളിലും 14നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പു നടക്കും.

 വിജ്ഞാപനം നവംബർ  12നു പുറത്തിറങ്ങും. നാമനിർദ്ദേശപത്രിക  സമർപ്പിക്കാനുള്ള അവസാന തിയ്യതി നവമ്പർ 19. പിൻവലിക്കാനുള്ള അവസാനദിനം നവംബർ 23. ക്രിസ്മസിനു മുമ്പ് പുതിയ സമിതികൾ അധികാരത്തിൽ വരും.  പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിൽ വരുമെന്നും തിരഞ്ഞെടുപ്പു  കമ്മീഷണർ അറിയിച്ചു. 

Leave a Reply