മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അടുത്ത ആഴ്ച ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പുതുതായി നോട്ടീസ്നല്‍കും. നവംബര്‍ ആറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് രോഗ ബാധ കാരണം അത് മാറ്റി. കൊവിഡ് മാറി ആശുപത്രി വിട്ടതായി രവീന്ദ്രന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനെ അറിയിച്ചിട്ടുണ്ട്.