കേരളത്തിൽ സിബിഐ ഇനി പുറത്ത്
തിരുവനന്തപുരം: കേസുകൾ ഏറ്റെടുക്കാൻ കേരളത്തിൽ സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെയോ കോടതിയുടെയോ അനുമതിയില്ലാതെ ഇനി സിബിഐക്ക് കേസ് ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.
കേസ് അന്വേഷണത്തിൽ സിബിഐ യെ നിയന്ത്രിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. സമീപനാളിൽ സിപിഐയും സംസ്ഥാനസർക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ ആണ് ഈ നടപടിയിലേക്ക് എത്തിച്ചത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐ കേസുകൾ ഏറ്റെടുക്കുന്നെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. സിബിഐക്ക് കേരളത്തിൽ കടിഞ്ഞാൺ ഇടണമെന്ന സിപിഎം നിർദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.