അര്‍നാബിന് ഇടക്കാല ജാമ്യം ഇല്ല മുംബൈ: ഒട്ടേറെ വിവാദങ്ങളിൽ കുടുങ്ങിയ റിപ്പബ്ലിക് ടിവി ചാനൽ മേധാവി അര്‍നാബ് ഗോസ്വാമിയുടെ അറസ്റ്റ് സംബന്ധിച്ച കേസില്‍ ഇടക്കാല ജാമ്യമില്ല.ജാമ്യത്തിന് കീഴ്ക്കൊടതിയെ സമീപിക്കാന്‍ മുംബൈ ഹൈക്കോടതി ശനിയാഴ്ച നിര്‍ദേശിച്ചു. ഈ കേസില്‍ ഹൈക്കോടതി ഇടപെട്ട് അടിയന്തിര ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് മാരായ എസ് എസ് ഷിന്ടെയും എം എസ് കാര്‍ണിക്കുംഅടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഏതാനും ദിവസം കൂടി അര്‍നാബിനു ജയിലില്‍ തുടരേണ്ടിവരും എന്ന് വ്യക്തമായി.ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അര്‍നാബിനെ അറസ്റ്റ് ചെയ്തത്. മൂന്നുവർഷം മുമ്പുണ്ടായ ആരോപണം ആയിരുന്നു ഇത്. പോലീസ് ശാരീരികമായി പീഡിപ്പിച്ചു എന്ന് അർണാബ് ആരോപിച്ചു.

Leave a Reply