പി ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു.

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു. കൊവിഡ് രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് വാമനപുരം സ്വദേശിയാണ്. നേരത്തെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ,ഡി വൈ എഫ് ഐ ട്രഷര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ബിജു വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായിരുന്നു.മരിക്കുമ്പോള്‍ അദ്ദേഹം സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്നു.

Leave a Reply