depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സുപ്രീം കോടതി ഇടപെട്ടു; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രക്ഷപ്പെട്ടു – Janashakthi Online

സുപ്രീം കോടതി ഇടപെട്ടു; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രക്ഷപ്പെട്ടു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ട സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തടഞ്ഞു. ഹർജിക്കാരൻ പോലും ഉന്നയിക്കാത്ത ആവശ്യമാണ് ഹൈക്കോടതി തന്നിഷ്ടപ്രകാരം ഇട്ട ഉത്തരവ് എന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ഈ കേസിൽ ഒരു കക്ഷിപോലും അല്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് എല്ലാവരിലും ഞെട്ടൽ ആണ് ഉണ്ടാക്കിയത്. മാധ്യമപ്രവർത്തകരായ ഉമേഷ് ശർമ്മ, ശിവ പ്രസാദ് എന്നിവർ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു ഹൈക്കോടതി യുടെ ഒക്ടോബർ 27 ലെ ഉത്തരവ്.
നോട്ട് റദ്ദാക്കലിന് ശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിൽ വൻ തുക നിക്ഷേപം കണ്ടതായ വാർത്ത ഉമേഷ് ശർമ്മ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് ആണ് കേസിന്റെ തുടക്കം. അമ്രതേഷ് ചൗഹാൻ എന്നൊരാൾക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി നൽകുന്നതിന് 50 ലക്ഷം ഒരു കോഴയുടെ ഡീൽ ഉറപ്പിച്ചതിന്റെ ഓഡിയോ വീഡിയോ തെളിവുകൾ ആണ് ഈ മാധ്യമപ്രവർത്തകർ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലായിൽ ഇവർക്കെതിരെ സർക്കാർ എഫ് ഐ ആർ ഫയൽ ചെയ്തത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അമിതേഷ്‌ ചൗഹാൻ എന്നൊരാൾ റിട്ടയേർഡ് പ്രൊഫസ്സർ ഹരീന്ദ്ര സിംഗ് റാവത് അയാളുടെ ഭാര്യ സവിത റാവത് എന്നിവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും അത് ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുള്ള പ്രതിഫലം ആയിരുന്നുവെന്നുമാണ് ആരോപണം.2016 യിൽ ടി എസ് റാവത്ത് ബിജെപിയുടെ സംസ്ഥാനത്തെ ചുമതലക്കാരൻ ആയിരുന്നപ്പോഴാണ് ഈ നിക്ഷേപം. മാധ്യമപ്രവർത്തകർക്കെതിരായ എഫ് ഐ ആർ റദ്ദാക്കിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരായ ആരോപണം സംബന്ധിച്ചു സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടു.ഒരു മന്ത്രിസഭയെ അസ്ഥിരപ്പെടുത്താൻ വഴിവെക്കുന്ന ഉത്തരവാണ് ഇതെന്ന് കോടതി ഓർക്കണമായിരുന്നു എന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കോടതിയിൽപറഞ്ഞതു. സാമൂഹ്യനീതിയുടെ നിഷേധമാണിത്. ഒരാളെയും കേൾക്കാതെ അന്വേഷണത്തിന് ഉത്തരവ് ഇടരുതെന്ന ഒട്ടേറെ വിധികൾ ഉള്ളകാര്യം കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് വ്യാഴാഴ്ച സുപ്രീം കോടതി ജസ്റ്റിസ് മാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഢി, എം ആർ ഷാ എന്നിവരണ്ടങ്ങിയ ബഞ്ച് ഹൈക്കോടതി ഉത്തരവ് അസാധുവാക്കിയത്.

Leave a Reply