depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ട്രംപ്-ബൈഡൻ അവസാനവട്ട സംവാദത്തിൽ ബഹളം കുറവ്; ഭിന്നതകൾ രൂക്ഷം – Janashakthi Online

ട്രംപ്-ബൈഡൻ അവസാനവട്ട സംവാദത്തിൽ ബഹളം കുറവ്; ഭിന്നതകൾ രൂക്ഷം

ന്യൂയോർക്ക്: നവംബർ മൂന്നിന്റെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ രാത്രി നടന്ന അവസാനവട്ട ടെലിവിഷൻ സംവാദത്തിൽ ഇരുസ്ഥാനാർത്ഥികളും കൂടുതൽ പരസ്പര ബഹുമാനത്തോടെ വിഷയത്തിൽ ഒതുങ്ങിനിന്നു കൊണ്ടുള്ള ഇടപെടൽ നടത്തിയതായി വിവിധ  മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.

 സെപ്റ്റംബർ 29നു നടന്ന ആദ്യവട്ട ചർച്ച ബഹളത്തിലും പരസ്പരമുള്ള ആരോപണങ്ങളിലും നിരന്തരമായ ഇടപെടലിലും അങ്ങേയറ്റം കുഴപ്പത്തിലാണ് കലാശിച്ചത്. അനാവശ്യമായ ഇടപെടൽ നിരന്തരം നടത്തിയ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്   അതിന്റെ പേരിൽ വലിയ വിമർശനവും നേരിട്ടു. വോട്ടർമാർക്കിടയിൽ ട്രംപിനെതിരെ കൂടുതൽ വിമർശനം ഉയരാൻ അത്തരം സമീപനങ്ങൾ കാരണമായതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന രണ്ടാംവട്ട ഡിബേറ്റ് ഉപേക്ഷിക്കുകയായിരുന്നു. കോവിഡ് ബാധിതനായ ട്രംപ് ഓൺലൈൻ സംവാദത്തിനു തയ്യാറാകാത്തതാണ്  പരിപാടി ഉപേക്ഷിക്കാൻ കാരണമായത്.

ഇന്നലെ  ടെന്നസിയിലെ നാഷ്‌വില്ലിൽ നടന്ന ചർച്ചയിൽ സംഘാടക സമിതി കൂടുതൽ  കർക്കശമായ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഇടപെടൽ തടയാൻ രണ്ടു മിനിറ്റുനേരം എതിരാളിയുടെ മൈക്ക് ഓഫ് ചെയ്യുന്നതടക്കമുള്ള പുതിയ  നിബന്ധനകളാണ് കൊണ്ടുവന്നത്. അതിനാൽ ഇത്തവണ കൂടുതൽ അച്ചടക്കത്തോടുകൂടിയ ചർച്ചയാണ് നടന്നതെന്നു ബിബിസിയും ന്യൂയോർക്ക് ടൈംസും അഭിപായപ്പെട്ടു.  

ബഹളം  കുറവാണെങ്കിലും ഇരുസ്ഥാനാർത്ഥികളും തമ്മിലുള്ള ഭിന്നതകൾ ഏറ്റവും രൂക്ഷമായ നിലയിൽ പ്രത്യക്ഷപ്പെട്ട സംവാദമാണിത്. കൊറോണരോഗ പ്രതിരോധം, അഴിമതി, വംശീയത, കാലാവസ്ഥാവ്യതിയാനം  തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഭിന്നതകളാണ് രണ്ടു സ്ഥാനാർത്ഥികളും പ്രകടിപ്പിച്ചത്. അഴിമതി വിഷയത്തിൽ പരസ്പരം വ്യക്തിപരമായ ആരോപണങ്ങളും സംവാദത്തിൽ ഉയർന്നുവന്നു.  ബൈഡന്റെ മകൻ ഹണ്ടറുടെ ഉക്രൈനിലെ ബിസിനസ്സിൽ നിന്നു വൈസ് പ്രസിഡണ്ടായിരുന്ന അവസരത്തിൽ ബൈഡൻ നേട്ടമുണ്ടാക്കി എന്നാണ് ട്രംപ് ആരോപിച്ചത്. താൻ ഒരു  വിദേശരാജ്യത്തുനിന്നും ഒരു പെനി പോലും പറ്റിയിട്ടില്ലെന്നു പറഞ്ഞ ബൈഡൻ ട്രംപിന്റെ ചൈനയിലെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും സൂചിപ്പിച്ചു. അമേരിക്കക്കാരെ ചൈനയിലെ ബിസിനസ്സുകളിൽ നിന്നു പിന്തിപ്പിക്കുന്ന ട്രംപ് അവിടെ ഇടപാടുകൾ നടത്തുകയും ബാങ്ക് അക്കൗണ്ട് നിലനിർത്തുകയും നികുതി അടക്കുകയും ചെയ്യുന്ന ഇരട്ടമുഖത്തിന്റെ ഉടമയാണെന്നു ബൈഡൻ പറഞ്ഞു. താൻ ബിസിനസ്സ് നടത്തിയ ആളാണെന്നും അതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ അത്ഭുതമില്ലെന്നും ട്രംപ്   അവകാശപ്പെട്ടു.

കൊറോണാ പ്രതിരോധത്തിൽ ഇരുസ്ഥാനാർത്ഥികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടിവന്നാൽ വീണ്ടും അടച്ചിടൽ നടപടികളിലേക്കു പോകണം എന്നാണ് ബൈഡൻ പറഞ്ഞത്. എന്നാൽ  കൊറോണ വലിയ വിഷയമല്ലെന്നും സമ്പദ്ഘടനയും തൊഴിലുമാണ് പ്രധാനമെന്നും ട്രംപ് നിലപാടെടുത്തു. രണ്ടുലക്ഷത്തോളം അമേരിക്കക്കാരുടെ മരണത്തിനു ട്രംപ് ഉത്തരവാദിയാണ് എന്നു ബൈഡൻ തിരിച്ചടിച്ചു.

സംവാദം അമേരിക്കൻ വോട്ടർമാരെ  കാര്യമായി സ്വാധീനിക്കാൻ ഇടയില്ല എന്നാണ്   മാധ്യമങ്ങളുടെ വിലയിരുത്തൽ. കാരണം മിക്ക വോട്ടർമാരും തങ്ങളുടെ നിലപാടുകൾ ഇതിനകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. സംവാദം നടക്കുന്ന അവസരത്തിൽ നാലരക്കോടി വോട്ടർമാർ മുൻകൂറായി വോട്ടു  ചെയ്തു കഴിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സ്ഥാപിക്കപ്പെട്ട പോളിങ് ബൂത്തുകളിലും  തപാൽവഴിയുമാണ്‌ ഇത്രയും പേർ ഇതിനകം  വോട്ടു രേഖപ്പെടുത്തിയത്. 

Leave a Reply