മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം : :തലസ്ഥാനത്തെ മാധ്യമപ്രവർത്തകരും പി ആർ എസ് ആശുപത്രിയിലെ സുരക്ഷാവിഭാഗം ജീവനക്കാരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിക്കല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് സംഘർഷം. ശിവശങ്കറിനെ അതീവരഹസ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ മുതിർന്നതാണ് പ്രശ്നത്തിന്റെ തുടക്കം. സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ ആശുപത്രിയിലെ ജീവനക്കാർ നിഷ്ക്കരുണം മർദ്ദിച്ചതായി പത്രപ്രവർത്തകർ ആരോപിച്ചു.പോലീസ് സ്ഥലത്തുണ്ടായിട്ടും സംഘർഷത്തിൽ ഇടപെടാനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. എം ശിവശങ്കറെ ഇപ്പോൾ മെഡിക്കൽ കോളജിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ പി ആര്‍ എസ് ആശുപത്രിയില്‍ ഹൃദ്രോഹ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇന്നലെ പ്രവേശിപ്പിച്ചത്. കസ്റ്റംസ് വാഹനത്തില്‍ വൈകിട്ട് 6.30 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജോലിചെയ്യുന്ന ആശുപതിയാണിത്.

Leave a Reply