അക്കിത്തം അന്തരിച്ചു

കോഴിക്കോട്:മലയാളത്തിന്റെ പ്രിയകവി അക്കിത്തം അച്യുതൻ നമ്പൂതിരി വ്യാഴാഴ്ച രാവിലെ അന്തരിച്ചു. 94 വയസായിരുന്നു.രണ്ടുദിവസം മുമ്പ്  ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് അദ്ദേഹത്തിന്റെ ജ്ഞാനപീഠ പുരസ്‌കാരം സമിതി അംഗങ്ങൾ  കുമാരനെല്ലൂരിലെ  വീട്ടിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചത്.  

ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി യോഗക്ഷേമ  സഭയിലും പ്രവർത്തിച്ചിരുന്ന അക്കിത്തം മലയാളത്തിലെ ആധുനിക കവികളിൽ അഗ്രഗണ്യനായാണ് പരിഗണിക്കപ്പെടുന്നത്.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹസം , ഇടിഞ്ഞുപൊളിഞ്ഞ ലോകം , ബലിദർശനം തുടങ്ങിയ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി ,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും പദ്മശ്രീയും അടക്കമുള്ള നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 

Leave a Reply