മഹാരാഷ്ട്ര ഗവർണ്ണറെ പുറത്താക്കണം: ഇടത് പാര്‍ട്ടികള്‍
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഭരണഘടനയെ നിന്ദിക്കുകയും ലംഘിക്കുകയും ചെയ്ത മഹാരാഷ്ട്ര ഗവർണ്ണർ ഭഗത് സിംഗ് കോഷ്യറിയെ പുറത്താക്കണമെന്ന് ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിഅടച്ചിട്ട ആരാധാനാലയങ്ങൾ തുറക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കയച്ച കത്താണ് വിവാദത്തിന് വഴിവെച്ചത്. ശിവസേന നേതാവായ ഉദ്ധവ് താക്കറെ എപ്പോഴാണ് “മതേതര”വാദിയായതെന്ന് കത്തിൽ ഗവർണ്ണർ പരിഹസിച്ചു.ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പരിശോധി ക്കുമെന്നു ഉറപ്പു നൽകിയ മുഖ്യമന്ത്രി ഗവർണ്ണർ ക്കു നൽകിയ മറുപടിയിൽ “തന്റെ ഹിന്ദുത്വ ” ക്കു ഗവർണ്ണറുടെ നല്ല സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് തിരിച്ചടിച്ചു.ഗവർണ്ണർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നു സിപിഐ കുറ്റപ്പെടുത്തി. ഇത് ഭരണഘടനയെ അവഹേളിക്കലാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗവർണറെ വിമർശിച്ചു.