കർഷക ബദൽ ബിൽ പഞ്ചാബ് നിയമസഭ ചേരുന്നു
കർഷക ബദൽ ബിൽ
പഞ്ചാബ്
നിയമസഭ ചേരുന്നു
കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക ബില്ലുകളെ പ്രതിരോധിക്കാൻ നിയമ നിർമ്മാണത്തെക്കുറിച്ചു ആലോചിക്കാൻ പഞ്ചാബ് നിയമസഭ ഒക്ടോബർ 19 ന് പ്രത്യേക സമ്മേളനം ചേരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ക്യാ പ്റ്റൻ അമരീന്ദർ സിങ് പ്രസ്താവിച്ചു. കർഷകവിരുദ്ധമായ പുതിയ നയങ്ങളെ തള്ളുന്ന ബിൽ ആകും പകരം അവതരിപ്പിക്കുക.ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് കേന്ദ്ര ബിൽ.ഇതിനെതിരെ പഞ്ചാബിൽ റയിൽ-റോഡ് ഗതാഗത ഉപരോധ സമരം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു.നിയമസഭ വിളിച്ചു ചേർക്കണമെന്ന് മന്ത്രിസഭായോഗം ഗവർണർ വി പി സിങിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്